ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിത ചന്ദ്രശേഖർ റാവുവിനെ ഇ.ഡി ശനിയാഴ്ച്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. മദ്യനയ കേസിൽ ഇന്ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കവിതക്ക് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഇന്ന് ഹാജരാവാൻ അസൗകര്യമുണ്ടെന്ന് വ്യക്തമാക്കി കവിത ഇഡിക്ക് മറുപടി നൽകുകയായിരുന്നു. പാർലമെൻറിലും നിയമസഭയിലും 33 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉപവാസ സമരത്തിൽ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കവിത ഇഡിക്കുമുന്നിൽ മറുപടി നൽകിയത്.