Timely news thodupuzha

logo

അതിഷിയും സൗരഭ് ഭരദ്വാജും രാജ്യതലസ്ഥാനത്തെ മന്ത്രിമാരായി ചുമതലയേറ്റു

ന്യൂഡൽഹിയിൽ പുതിയ മന്ത്രിമാരായി അതിഷിയും സൗരഭ് ഭരദ്വാജും ചുമതലയേറ്റു. ഡൽഹി ലഫ്. ഗവർണർ വി. കെ. സക്സേന ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വിദ്യാഭ്യാസം, പിഡബ്ല്യുഡി, ടൂറിസം വകുപ്പുകളാണു അതിഷിക്ക് നൽകിയിരിക്കുന്നത്.

ആരോഗ്യമന്ത്രിയായിട്ടാണു സൗരഭ് മന്ത്രിസഭയിൽ എത്തുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും രാജിവച്ചതോടെയാണു പുതിയ മന്ത്രിമാർക്ക് അവസരമൊരുങ്ങിയത്. ഇരുവരുടേയും രാജി കഴിഞ്ഞദിവസം രാഷ്ട്രപതി ദൗപതി മുർമു അംഗീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *