പത്തനംത്തിട്ട: ജില്ലാ പൊലീസ് ഹെഡ് ക്വാട്ടേഴ്സിലെ 2 പൊലീസുകാർക്ക് സസ്പെൻഷൻ. മദ്യപിച്ച് തമ്മിൽ തല്ലുണ്ടാക്കിയതിനാണ് നടപടി. സ്ഥാനക്കയറ്റം കിട്ടിയ പൊലീസുക്കാരൻറെ യാത്രയയപ്പ് ആഘോഷത്തിനിടെയായിരുന്നു മദ്യലഹരിയിൽ ഇരുവരും പരസ്പരം അടിപിടി ഉണ്ടായക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
സ്ഥാനക്കയറ്റം കിട്ടിയ ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകുന്ന ചടങ്ങ് മൈലപ്രത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. ക്യാംപിലെയും സ്റ്റേഷനുകളിലേയുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടയിലാണ് മദ്യലഹരിയിലായിരുന്ന 2 പൊലീസുകൽ തമ്മിൽ തല്ലിയത്.