ന്യൂഡൽഹി: ബാംഗ്ലൂരു മൈസൂർ എക്‌സ്‌പ്രസ് വേ കർണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കർണ്ണാടകയുടെ വളർച്ചാ പാതയിലേക്ക് സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതിയെന്നാണ് മോദി ട്വീറ്റ് ചെയ്തത്. ശ്രീരംഗപട്ടണം, കൂർഗ്, ഊട്ടി, കേരളം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു മൈസൂരു എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ലക്ഷ്യം. അതുവഴി ടൂറിസം സാധ്യതകളെ ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.