വാഴക്കുളം: കേരള സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളിലെ എൻ.എസ്.എസ്. യുണിറ്റുകളുടെ ഭാഗമായ കെ.റ്റി.യു.കെയർ വിദ്യാർത്ഥി കൂട്ടായ്മയുടെ നവസംരംഭമാണ് ജീവന 2022. ഇതിന്റെ ഭാഗമായി വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്‌നോളജിയിലെ എൻ.എസ്.എസ്.വോളന്റിയേഴ്‌സ്, കോളേജിലെ അലൂമ്‌നി അസോസിയേഷനുമായി സഹകരിച്ച് അഞ്ച് ലക്ഷം രൂപ സമാഹരിച്ച് അർഹരായ ഡയാലിസിസ് രോഗികൾക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. ചികിത്സാ സഹായത്തിന്റെ വിതരണ ഉദ്ഘാടനം ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസായിരുന്നു നിർവഹിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ.രാജൻ, ഡയറക്ടർ ഫാ.പോൾ നെടുമ്പുറത്ത്, പ്രോഗ്രാം ഓഫീസർ ശ്രീ. രാകേഷ് ജോസ്, വോളന്റിയർ സെക്രട്ടറി ശ്രീ.അഭിനവ് പി.ജോർജ്, ശ്രീ. എൽദോ പീറ്റർ റെജി, കുമാരി അക്ഷര ജോഷി, കുമാരി ഗാഥ അശോക് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിശ്വജ്യോതി കോളേജ് എൻ.എസ്.എസ്. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇടുക്കി ഗവ.മെഡിക്കൽ കോളേജിൽ മാർച്ച് 11 മുതൽ 17 വരെ നടത്തപ്പെടുന്ന സപ്തദിന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനവും ഇതോടൊപ്പം അഡ്വ.ഡീൻ കുര്യാക്കോസ് എം.പി.നടത്തി.