ഇടുക്കി: ജീവനക്കാർക്ക് നൽകുവാനുള്ള ക്ഷാമ ബത്തയും ലീവ് സറണ്ടറും എത്രയും പെട്ടെന്ന് നൽകണമെന്ന് ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവരാണ് ഇടുക്കി മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും. എന്നാൽ ക്വാർട്ടേഴ്സുകൾ വളരെ പഴക്കം ചെന്നതും ഉപയോഗ ശൂന്യമായതുമാണ്. ക്വാർട്ടേഴ്സുകളുടെ എണ്ണം വർദ്ധിപ്പിച്ച് പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം.കെ. പ്രദീപ് കുമാർ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയിൽ മറ്റ് സംസ്ഥാനങ്ങളെക്കാൾ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. എന്നാൽ കേന്ദ്ര നിലപാടുകളും അവഗണനയും കേരളത്തെ പ്രതിസന്ധിയിലാക്കി പിന്നോട്ടടിപ്പിക്കാനുള്ള ശ്രമത്തിലാണ്. സ്ഥിതിവിവരണ കണക്ക് പ്രകാരം ആഭ്യന്തര വളർച്ചാ നിരക്ക് 12.0 1% ആണ് കേരളം സ്വീകരിച്ച ശരിയായ സാമ്പത്തിക നിലപാടാണ് വളർച്ച നിരക്കിന്റെ വർദ്ധനവ് സൂചിപ്പിക്കുന്നത്. ബദൽമാർഗ്ഗങ്ങൾ സ്വീകരിച്ച് ജിവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും കേരളത്തിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേലഖാ പ്രസിഡന്റ് എൻ.കെ. സജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ. ബിജുമോൻ സംഘാടനാറിപ്പോർട്ടും മേഖല സെക്രട്ടറി രതീഷ് കെ.കെ പ്രവർത്തന റിപ്പോർട്ടും രജീനിഷ് പി.ആർ വരവ് ചിലവ് കണക്കും ഷൈജു പി.എൻ രക്ത സാക്ഷി പ്രമേയവും അബി കാസിം അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദീപു സണ്ണിയായിരുന്നു സ്വാഗതം ആശംസിച്ചത്. ജില്ലാ ഖാജാൻജി ജി.കെ.വി.സാജൻ ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് എന്നിവർ അഭിവാദ്യം അർപ്പിച്ചു. റെജി.സി.ആർ കൃതജ്ഞതയും രേഖപ്പെടുത്തി. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി എൻ.കെ സജൻ(മേഖലാ പ്രസിഡന്റ്), രജേഷ് മോൻ(വൈസ് പ്രസിഡന്റ്), സുമിത മോൾ(വൈസ് പ്രസിഡന്റ്), രതീഷ് കെ.എ(മേഖലാ സെക്രട്ടറി), റെജി സി.ആർ(ജ്യോയിന്റ് സെക്രട്ടറി), ദീപു സണ്ണി(ജ്യോയിന്റ് സെക്രട്ടറി), ജോൺസൺ പീറ്റർ(ഖാജൻ ജി) എന്നിവരെ തിരഞ്ഞടുത്തു.