Timely news thodupuzha

logo

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു

ഇടുക്കി: ക്ഷീരകൃഷി മേഖലയ്ക്ക് പ്രത്യേക കരുതൽ നൽകി വരുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ക്ഷീരകർഷകമേഖലയിൽ പ്രത്യേക ഫണ്ട് അനുവദിച്ച ഇടുക്കി ജില്ലാപഞ്ചായത്തിനും കാമാക്ഷി ഗ്രാമപഞ്ചായത്തിനും ആദരം.

കാമാക്ഷി ഗ്രാമപഞ്ചായത്ത് ആപ്കോസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ തങ്കമണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിലാണ് ആദരിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തുടർച്ചയായി രണ്ടാം വർഷവും ഉല്പാദനമേഖലയിൽ ആകെയുളള ഫണ്ടിൽ 90 % വും ക്ഷീരമേഖലയ്ക്കായി നീക്കിവെച്ചിരുന്നു. രണ്ടു പദ്ധതികളിലായി 80 ലക്ഷം രൂപയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ചെലവഴിച്ചത്.

കെ.എസ്.എം.എസ്.എ ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സോണി ചൊളളാമഠം അദ്ധ്യക്ഷത വഹിച്ച അനുമോദനയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യൻ ബ്ലോക്ക് പഞ്ചായത്തിനും കാമാക്ഷി ഗ്രാമപഞ്ചായത്തിനും മെമന്റോകൾ സമ്മാനിച്ചു. പഞ്ചായത്തിലെ ഏറ്റവും മികച്ച മൂന്നു വനിതാ കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രനും കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകമേഖലയെ പ്രത്യേകമായി സഹായിച്ച ജില്ലാപഞ്ചായത്തംഗം കെ.ജി.സത്യനെ തങ്കമണി ആപ്കോസ് പ്രസിഡന്റ് വി.വി കുഞ്ഞുകുട്ടിയും ആദരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ കാരയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ജോജിൻ ഉദയഗിരി, ഷിമിറ്റ് കണ്ണാട്ടുകുന്നേൽ, ജൂബി കൈതയ്ക്കൽ, ആതിര തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സാബീർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റാമോൾ വർഗീസ്, ജെസി കാവുങ്കൽ, ആലീസ് വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഷേർളി ജോസഫ്, ജിന്റു ബിനോയി, ചെറിയാൻ കട്ടക്കയം, നെല്ലിപ്പാറ ആപ്കോസ് പ്രസിഡന്റ് ജോസ് നരിതൂക്കിൽ, തങ്കമണി ആപ്കോസ് സെക്രട്ടറി സൈമൺ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയഗിരി ആപ്കോസ് പ്രസിഡന്റ് ബെനറ്റ് പാഴിയാങ്കൽ സ്വാഗതവും ജോൺ മൂലേപറമ്പിൽ നന്ദി രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *