Timely news thodupuzha

logo

യാത്രക്കാർക്ക് ഭീഷണിയായി ടോറസ്, ടിപ്പർ വാഹനങ്ങൾ

തൊടുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ രാവിലെ മുതൽ ടോറസ്, ടിപ്പർ വാഹനങ്ങൾ അമിത വേഗതയിലും യാതൊരുവിധ ഗതാഗതനിയമങ്ങളും പാലിക്കാതെയുമാണ് ചീറിപ്പായുന്നത്. അതിരാവിലെ തിരക്കു കുറവുള്ള സമയമാണെങ്കിൽ കൂടിയും വാഹനങ്ങളുടെ വേ​ഗത ചുരുക്കം ചില യാത്രക്കാരെയും ഭയപ്പെടുത്തുന്നു.

പ്രഭാത സവാരിക്കാർക്കും മറ്റ് കാൽ നടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും വൻ ഭീഷണിയാണ് ഈ വാഹനങ്ങളുടെ അനിയന്ത്രിതമായ പോക്ക്. സുരക്ഷിതമല്ലാത്ത ​റോഡുപയോ​ഗത്തിലൂടെ ഇത്തരം വലിയ വാഹനങ്ങൾ സാധാരണക്കാരായ നിരവധി ജീവനുകളെ നോട്ടമിട്ട് സഞ്ചരിക്കുന്ന പോലെയായിരിക്കുകയാണ് ഇപ്പോൾ. പ്രശ്നത്തിൽ ഗതാഗത വകുപ്പും പോലീസും അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെട്ടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *