ആലപ്പുഴ: 2024 മോദിസർക്കാരിന് ഒരവസരം നൽകണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ തള്ളിക്കളയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് മൂന്ന് ശതമാനത്തോളമാണ് കുറഞ്ഞത്. നിയമസഭയിലെ ഏക പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്‌തു.
ഇതിനേക്കാളും വലിയ തിരിച്ചടിയായായിരിക്കും ബിജെപിക്ക് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിക്കുകയെന്ന് എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തെ സൊമാലിയയോട് ഉപമിച്ച, ആരോഗ്യ രംഗത്ത് ഉത്തർപ്രദേശിൽ നിന്നും പാഠം പഠിക്കാൻ ആഹ്വാനം ചെയ്‌ത, കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച മഹാബലിയെപൊലും ചവുട്ടിതാഴ്‌ത്താൻ ആഹ്വാനം ചെയ്‌ത ബിജെപിയെ പിന്തുണക്കാൻ അഭിമാനബോധമുള്ള ഒരു കേരളീയനും തയ്യാറാകില്ല.