Timely news thodupuzha

logo

ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും

മുംബൈ: പ്രശ്സത ചിത്രകാരനും നോവലിസ്റ്റും ചിത്രകലാ വിമർശകനുമായ ആർട്ടിസ്റ്റ് ഗായത്രിയുടെ ഏകാംഗ ചിത്ര പ്രദർശനം ഇന്ന് ആരംഭിക്കും. ജഹാംഗീർ ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം 20-ന് അവസാനിക്കും. മുംബൈയിൽ ഗായത്രിയുടെ പതിനഞ്ചാമത്തെ പ്രദർശനമാണിത്. 1990 മുതൽ നിരവധി ഗാലറികളിൽ ഗായത്രിയുടെ പ്രദർശനങ്ങൾ നടന്നിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ രംഗത്തെ പ്രഗത്ഭർ പങ്കെടുക്കും.

Leave a Comment

Your email address will not be published. Required fields are marked *