Timely news thodupuzha

logo

ഫാത്തിമയിലെ ഡോക്ടർക്കു നേരെയുണ്ടായ ആക്രമണം; മാർച്ച് 17-ന് സംസ്ഥാവ്യാപകമായി ഐ.എം.എ സമരം

തൊടുപുഴ: മാർച്ച് 17ന് സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഓരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ എതിർപ്പു പ്രകടിപ്പിച്ചു കൊണ്ടാണ് പ്രതിഷേധം.

കോഴിക്കോട് സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക, ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുല്ള നടപടി സ്വീകരിക്കുക, ആശുപത്രി ആക്രമണങ്ങളെക്കുറിച്ചുള്ള ഹൈക്കോടതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, ഫാത്തിമ ആശുപത്രിയിൽ ആക്രമണം നടത്തിയ പ്രതികൾ രക്ഷപെടുവാനുണ്ടായ സാഹചര്യം കണ്ടെത്തുക, പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടു വച്ചു കൊണ്ടാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമരം ചെയ്യുന്നത്.

ഇതിന്റെ ഭാഗമായി മാർച്ച് 17ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ചികിത്സയിൽ നിന്നും ഡോക്ടർമാർ മാറി നിൽക്കും. നിലവിൽ അ‍ഞ്ച് ദിവസത്തിൽ ഒന്നെന്ന കണക്കിലാണ് ആശുപത്രി ആക്രമങ്ങൽ നടക്കുന്നതെന്നും. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ 200ലേറെ ആശുപത്രി അക്രമങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്നും ഐ.എം.എ ആരോപിച്ചു. അതേസമയം ആശുപത്രി നിയമം പരിഷ്കരിച്ച് പുതിയ രീതിയിൽ കൊണ്ടുവരാൻ സർക്കാർ എടുത്ത തീരുമാനത്തെ സഹർഷം സ്വാ​ഗതം ചെയ്യുന്നതായും എന്നാൽ കഴിഞ്ഞ ദിവസം കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ കൊലപാതക ശ്രമം ഞെട്ടിപ്പിക്കുന്നതാണെന്നും സംഘടന വ്യക്തമാക്കി.

ഒരാഴ്ച പിന്നിട്ടിട്ടും പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണത്തിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കോടതികൾ ആശുപത്രി അക്രമങ്ങൾ സംബന്ധിച്ച് നൽകിയ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് പാലിക്കപ്പെടാത്തതിൽ ഡോക്ടർമാരുൾപ്പെടെയുള്ള സമൂഹം ആശങ്കിയിലാണ്. അതിനാൽ കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ ഉത്കണ്ഠയും ആകാംഷയും ഉൾക്കൊണ്ട്, നിർഭയം ചികിത്സ നടത്തുവാനുള്ള അന്തരക്ഷം വേണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടു.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ലക്ഷ്യമല്ലെന്നും എന്നാൽ ഇത്തരം സമരങ്ങൾ ചെയ്യുവാൻ നിർബന്ധിക്കപ്പെടുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഐ.എം.എ ഇടുക്കി ജില്ലാ കമ്മറ്റി ചെയർമാൻ ഡോ.സുദർശൻ, ഐ.എം.എ തൊടുപുഴ മണ്ഡലം പ്രസിഡന്റ് ഡോ.തോമസ് അബ്രഹാം, സംഘടനയുടെ ഇടുക്കി ജില്ലാ കമ്മറ്റി അം​ഗം സി.വി.ജേക്കബ്‌, തൊടുപുഴ മണ്ഡലം സെക്രട്ടറി എഡ്വിൻ ജോർജ്, സുമി ഇമ്മാനുവൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *