കട്ടപ്പന: നഗരസഭയിലെ പള്ളിക്കവല ഇരുപതാം വർഡിൽ ജി ബിൻ വിതരണം ചെയ്തു. ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ ഉദ്ഘാടനം നടത്തി. വാർഡ് കൗൺസിലർ സോണിയ ജെയ്ബി അദ്ധ്യക്ഷത വഹിച്ചു. കേരളീയർ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വ്യക്തിശുചിത്വത്തിൽ ഏറെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും സാമൂഹ്യ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണ്. വഴിയരികിലും പൊതുസ്ഥലങ്ങളിലും കൊന്നുകൂടുന്ന മാലിന്യങ്ങളുമായി നമുക്ക് എത്രകാലം മുന്നോട്ടുപോകാൻ പറ്റും. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ഗുരുതരമാണ്. ജൈവ, അജൈവമാലിന്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളത് ഒരു ചോദ്യചിഹ്നമായി ഇപ്പോഴും അവശേഷിക്കുന്നു. ലോകത്ത് 25 % രോഗങ്ങളുടെയും മുഖ്യകാരണം പരിസ്ഥിതി മലിനീകരണവും 22 രോഗങ്ങളുടെ മൂല കാരണം മോശപ്പെട്ട മാലിന്യ പരിപാലനവുമാണ്.
വീടുകളിലെ ജൈവമാലിന്യങ്ങളെ ശാസ്ത്രീയമായി സംസ്കരിച്ച് ധൃതഗതിയിൽ വളം ആക്കി മാറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ മൾട്ടി ലെയർ എയ്റോബിക് ഹോം കമ്പോസ്റ്ററാണ് ജി ബിൻ. ഈ പദ്ധതിയാണ് ഇപ്പോൾ കട്ടപ്പന നഗരസഭയിലെ ഇരുപതാം വാർഡിൽ നടപ്പാക്കിയിരിക്കുന്നത്. ഇത് വഴി കട്ടപ്പന നഗരസഭയിലെ പള്ളിക്കവല വാർഡിലെ എല്ലാ വീടുകളിലും ജീ ബിൻ എത്തിച്ച് മാലിന്യങ്ങൾ ജൈവവളം ആക്കും. മൂന്ന് ലക്ഷം രൂപയാണ് വാർഡിൽ ജീ -ബിൻ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.
മറ്റ് കമ്പോസ്റ്റ് യൂണിറ്റുകളുടെ പോലെ ദുർഗന്ധമോ, പുഴുവോ ഇല്ല എന്നതാണ് ജീബിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ നമുക്ക് ഇത് വീടിനകത്ത് സ്ഥാപിക്കാൻ കഴിയും. 4000 രൂപ വില വരുന്ന ജി ബിൻ ഗുണഭോക്ത വിഹിതമായ 366 രൂപാ വാങ്ങിയാണ് നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ കൗൺസിലർ ജൂലി റോയി, ജീബിൻ കോ ഓഡിനേറ്റർ ജോസഫ് എന്നിവർ സംസാരിച്ചു.