മുവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഗ്രാമ പഞ്ചായത്തുകളിലെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിട്ടുന്ന 72 കുട്ടികളും അവരുടെ ഓരോ രക്ഷിതാക്കളും ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ ക്ഷേമ കാര്യ ചെയർമാൻമാർ, ഐ.സി.ഡി. എസ് സൂപ്പർവൈസർമാർ എന്നിങ്ങനെ ഇരുന്നൂറ് അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പ് അഞ്ചു ബസ്സുകളിലായി തിരുവനന്തപുരം മാജിക് പ്ലാനറ്റും വർക്കല ബീച്ചും കാണുവാൻ രാവിലെ 7 മണിക്ക് ഹോളി മാഗി പളളിയുടെ മുറ്റത്തു നിന്നും പുറപ്പെട്ടു.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന മക്കളെ വീടിന്റെ നാല് ചുവരുകൾക്കകത്ത് അടച്ചിടാതെ പുറം ലോക കാഴ്ചകൾ കാണുവാൻ അവസരമൊരുക്കുകയെന്ന ഉദ്ദേശത്തോടെയാണ് കടലോര മാജിക് പദ്ധതി നടപ്പിൽ വരുത്തിയത്. സംസ്ഥാനത്തെ മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഈ ദിശയിൽ പദ്ധതികൾ നടപ്പിലാക്കി ഇങ്ങനെയുള്ളവരുടെ ജീവിതം പ്രകാശമാനമാക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
മൂവാറ്റുപുഴ ഹോളി മാഗി പള്ളിയുടെ തിരുമുറ്റത്തു നിന്നും രാവിലെ ഏഴു മണിക്ക് ആരംഭിച്ച യാത്രക്ക് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ബേബി, ആവോലി ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ.ക.അദ്ധ്യക്ഷരായ റിയാസ് ഖാൻ, മേഴ്സി ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിവാഗോ തോമസ്, കെ.ജി.രാധാകൃഷ്ണൻ, സിബിൾ സാബു, അഡ്വ.ബിനി ഷായ്മോൻ, ബ്രാഹ്മിൻസ് മാനേജർ അനൂപ് കരിം എന്നിവർ പങ്കെടുത്തു.