ചെറുതോണി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെയും തയ്യൽ തൊഴിലാളി ക്ഷേമനിധിയുടെ ആനുകൂല്യം വെട്ടി കുറച്ചതിനെതിരെയും ആണ് എ.കെ.ടി.എ മാർച്ചും ധർണയും നടത്തിയത്. കേന്ദ്രസർക്കാർ പലതവണകളായി പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വർദ്ധിപ്പിച്ച വില അടിയന്തരമായി പിൻവലിക്കുക, പാചകവാതക സിലിണ്ടറിന്റെ നിർത്തിയ സബ്സിഡി കേന്ദ്രസർക്കാർ പുനസ്ഥാപിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നൽകിയ ഉറപ്പ് നടപ്പിലാക്കുക, ബജറ്റിലൂടെ കേരളത്തിലെ സാധാരണ ജനങ്ങളുടെയും തൊഴിലാളികളുടെയും മേൽ അടിച്ചേൽപ്പിച്ച മുഴുവൻ നികുതികളും പിൻവലിക്കുക, സംസ്ഥാന സർക്കാർ കഴിഞ്ഞ ബജറ്റിൽ ഏർപ്പെടുത്തിയ പെട്രോളിന്റെയും ഡീസലിന്റെയും സെസ് അടിയന്തരമായി പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സംസ്ഥാന വ്യാപകമായി എ.കെ.ടി.എ ജില്ലാ കളക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. ധർണ്ണാസമരം ജില്ലാ സെക്രട്ടറി ബി.മനോഹരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് കെ.വി.രാജുവിന്റെ അധിക്ഷതയിൽ ചേർന്ന ധർണ്ണാ സമരത്തിൽ ജില്ലാ നേതാക്കന്മാരായ ടി.കെ.സുനിൽകുമാർ, അന്നമ്മ.എ.വി, ഓ.ആർ.ശശിധരൻ, ലിസമ്മ കുരുവിള, സൗദാമിനി.വി.വി, പി.വി.ജോർജ്, ജോസ് സേവ്യർ, മോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.