Timely news thodupuzha

logo

പ്രതിപക്ഷം സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് സ്‌പീക്കർ

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധക്ഷണിക്കൽ സബ്‌മിഷൻ മറുപടികൾ സഭയുടെ മേശപ്പുറത്ത് വച്ചു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിർഭാഗ്യകരമായ സംഭവമാണെന്നും കേരള ചരിത്രത്തിൽ ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണുണ്ടായതെന്നും സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.

ഇന്നലെ നടന്നത് ഗൗരവകരമായ സംഭവമാണെന്നും കക്ഷി നേതാക്കളുടെ യോഗം വിശദമായി അത് പരിശോധിച്ചിട്ടുണ്ടെന്നും സ്‌പീക്കർ വ്യക്തമാക്കി. സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്‌പീക്കർ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *