കൊല്ലം: നിയമസഭയെ കയ്യാങ്കളിയുടെ വേദിയാക്കുന്ന പ്രതിപക്ഷത്തിന്റെ ജനാധിപത്യഹത്യക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്ന ഘട്ടത്തിൽ കോൺഗ്രസ് പാർടിയിൽ പ്രാമാണിത്തവും അധികാരവും സ്ഥാപിക്കാൻ നിയസഭയെ പ്രതിപക്ഷ നേതാവ് കയ്യാങ്കളിയെുടെ വേദിയാക്കുകയാണ്. രാജ്യത്ത് തന്നെ ഏറ്റവും കുടുതൽ ദിവസവും നന്നായും പ്രവർത്തിക്കുന്ന നിയമസഭയെ നോക്കുകുത്തിയായാക്കി നിർത്തയല്ല പാർടിക്കുള്ളിൽ അധികാരവും അംഗീകാരവും നേടേണ്ടേതെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.