കോട്ടയം: മാലിന്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ബയോമൈനിങ്ങിന് കൊച്ചി കോർപറേഷൻ കോൺട്രാക്ട് നൽകിയ കാര്യത്തിൽ മുൻ മേയർ ടോണി ചമ്മിണി സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു. സത്യവിരുദ്ധമായ കാര്യങ്ങൾ ടോണി ചമ്മിണി മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾ തന്റെ രാഷ്‌ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന് അഡ്വ.വി.ജയപ്രകാശ് വഴി അയച്ച നോട്ടീസിൽ വൈക്കം വിശ്വൻ വ്യക്തമാക്കി.