Timely news thodupuzha

logo

ബി.ജെ.പിക്കെതിരെ സമരം ചെയ്‌തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണ്; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പേരിന് വേണ്ടി ബി.ജെ.പിക്കെതിരെ ഫോട്ടോഷൂട്ട് സമരം നടത്തിയിട്ട് കാര്യമില്ല. സമരം ചെയ്‌തതിന്റെ പത്രകട്ടിങ് കാണിക്കേണ്ടി വരുന്നത് പ്രതിപക്ഷ നേതാവിന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയപരമായി ചോദ്യത്തെ നേരിടാൻ പറ്റാത്തത് കൊണ്ട് വ്യക്തിപരമായി മന്ത്രിമാരെ ആക്രമിക്കയാണ്. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് മൂളിക്കൊണ്ടിരിക്കണം എന്നാണ് നിലപാട്.

പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ല കേരളത്തിലെ മന്ത്രിമാർ. സതീശന്റെ താൻ പ്രമാണിത്വം വിലപ്പോകില്ല. സ്വന്തം പാർട്ടിയിൽ ചിലവാകാത്ത കാര്യം തങ്ങളുടെ അടുക്കൽ നടക്കില്ല. നാല് എം.എൽ.എമാർ മാത്രമാണ് സതീശൻ പ്രതിപക്ഷ നേതാവാകണമെന്ന് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി​. ഇതെല്ലാം സതീശന്റെ ഭാഗ്യമാ​ണെന്നും മന്ത്രി പരിഹസിച്ചു.

Leave a Comment

Your email address will not be published. Required fields are marked *