ഇടവെട്ടി: ഫെഡറൽ ബാങ്ക് മങ്ങാട്ടുകവല ശാഖ പഞ്ചായത്തിന് സി.എസ്.ആർ ഫണ്ട് നൽകി. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ശാഖ മാനേജർ രശ്മി 75000 രൂപയുടെ ഫർണിച്ചർ വാങ്ങിയതിന്റെ ഡി.ഡി പ്രസിഡന്റിനു കൈമാറി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിൻസി മാർട്ടിൻ, മോളി ബിജു, മെമ്പർമാരായ അസീസ് ഇല്ലിക്കൽ, എ.കെ.സുഭാഷ് കുമാർ, സുജാത ശിവൻ, സുബൈദ അനസ്, താഹിറ അമീർ, സൂസി റോയ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സറീന.പി.എ, ഉദ്യോഗസ്ഥരായ ഷാഹിന, സബിത, മുഹമ്മദ് ഷിബിലി, രൂപേഷ് കുമാർ എന്നിവർ പങ്കെടുത്തു.