തൊടുപുഴ: മിനിസ്ട്രി ഓഫ് യൂത്ത് അഫ്ഫൈർസ് ആൻഡ് സ്പോർട്സിന്റെ കീഴിൽ നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും തൊടുപുഴ ബ്ലോക്കിലെ സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷനും സംയുക്തമായി ശ്രമദാൻ ശിവർ തൊടുപുഴ ബ്ലോക്കിലെ വിവിധിയിടങ്ങളിൽ നടത്തി. നഗരത്തിലെ വിവിധ ശുദ്ധജല ഉറവിടങ്ങളും പൊതു കിണറുകളും അതിന്റെ പരിസരങ്ങളും പരിപാടിയുടെ ഭാഗമായി ശുചീകരിച്ചു.
ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദായിരുന്നു ഉദ്ഘാടനം ചെയ്തത്. പി.എ.സലിംകുട്ടി സ്വാഗതം പറഞ്ഞതിനു ശേഷം സ്കൂൾ പ്രിൻസിപ്പൽ സാജൻ ആശംസ അറിയിച്ചു. പൊതു ജനങ്ങളുടെയും കല്ലാനിക്കൽ സ്കൂൾ മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ.എസ്, ദേശിയ താരം അഞ്ജലി ജോസ്, കായിക അധ്യാപകൻ അഭിഷേക്, അഭിജിത്ത് എന്നിവർ ശ്രമദാൻ ശിവറിന് നേതൃത്വം നൽകി. ഫാ. എബിൻ തേക്കും കാട്ടിൽ, എച്ച്.എം വിൽസി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വിൽസൺ ജെ മൈലാടൂർ നന്ദി രേഖപ്പെടുത്തി.