കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വോഷണം വേഗതയിലല്ലെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുമായി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ രംഗത്ത്. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും മിടുക്കരായ വിദ്യാർത്ഥികൾ മെഡിക്കൽ രംഗത്തേക്ക് വരാൻ വിമുഖത കാട്ടുമെന്നും ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വിലയിരുത്തി. സമരത്തിന് ജനകീയ പിന്തുണ ഉണ്ടാകണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.
ഐ.എം.എയുടെ സമരത്തിന് പിന്തുണ നൽകി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ
