കൊച്ചി: കൊച്ചിയിൽ മെട്രൊപൊളിറ്റൻ ഡെവലപ്മെന്‍റ് അതോറിറ്റി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കാനും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. ബ്രഹ്മപുരം തീപിടുത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ഉടൻ, ഹ്രസ്വ, ദീർഘ കാലം എന്നിങ്ങനെ മൂന്നായിട്ടായിരിക്കും ഇത് നടപ്പാക്കുക.