സൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ സിജെഎം കോടതി. 2 വർഷം തടവ് ശിക്ഷയും 15,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. വിധിക്കു പിന്നാലെ രാഹുലിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അംഗീകരിക്കുകയും ചെയ്തു. 30 ദിവസത്തേക്കാണ് ജാമ്യം. വിധി കേൾക്കാൻ രാഹുൽ നേരിട്ട് എത്തിയിരുന്നു. മോദി സമുദായത്തെ അപമാനിച്ചെന്നായിരുന്നു കേസ്.
2019 ലെ ലോക് സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പരാമർശം. ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പാരതിയിലാണ് വിധി. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ ചേർത്ത് എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുള്ളത് എന്തുകൊണ്ടെന്നായിരുന്നു രാഹുലിന്‍റെ പരാമർശം.