മണക്കാട്: ഗ്രാമ പഞ്ചായത്തിലെ പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററായി ഉയർത്തി. അതിന്റെ ഭാഗമായി ആരംഭിച്ച യോഗ – പരിശീലന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം വനിത വർക്ക് ഷെഡ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസി ഡോ.റോഷ്നി ബാബുരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.ജേക്കബ്, വാർഡ് മെമ്പർമാരായ എം.മധു, വി.ബി.ദിലീപ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.ജോൺ, കുമാരി.വി.വി എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം യോഗ ട്രെയിനർ ഡോ.മഹിമ രാജൻ യോഗ ക്ലാസ് എടുത്തു.