Timely news thodupuzha

logo

കേസുകളും ശിക്ഷയും; ജനപ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്നത് ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം; സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജന പ്രതിനിധികളെ ഉടൻ തന്നെ അയോഗ്യരാക്കുന്നത് ഭരണ ഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി. 2013-ലെ ലില്ലി തോമസുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിലെ ഉടനടി അംഗത്വം റദ്ദാക്കണമെന്ന് വിധി വന്നിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹീനമായ പ്രവർത്തിയിൽ ശിക്ഷിക്കപ്പെടുന്നവരെ മാത്രം ഉടനടി അയോഗ്യരാക്കുകയാണ് വേണ്ടെത്, മേൽ കോടതിയിലടക്കം അപ്പീൽ നൽകാൻ അവസരമുള്ളവരെ ഉടനടി അയോഗ്യരാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി.

അടിക്കടി ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഭാരിച്ച സാമ്പത്തിക നഷ്ടമുണ്ടാക്കും, മാത്രമല്ല കോടതി വിധിയെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *