തിരുവനന്തപുരം: ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനും സ്വസ്തി ഫൗണ്ടേഷന്‍ ഉപദേശക സമിതി അംഗവുമായ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ഒരാളെപ്പോലും ശിക്ഷിച്ചതായി അറിയില്ല. ഇതിനാല്‍ നിയമങ്ങള്‍ മാറ്റി എഴുതണമെന്നും ശക്തമായി നടപ്പാക്കണമെന്നും ജസ്റ്റിസ് ആന്‍ണറി ഡൊമിനിക് പറഞ്ഞു. ഭയരഹിതമായി സേവനം ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കുക എന്ന പ്രമേയത്തില്‍ ട്രിവാന്‍ഡ്രം ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീറ്റ്‌സുമായി സഹകരിച്ച് സ്വസ്തി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കോസ് അബ്രഹാം ചര്‍ച്ചയില്‍ മോഡറേറ്ററായി. ഭയരഹിതമായി ചികിത്സിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് അവതാനതയോടെ രോഗിയെ ശുശ്രൂഷിക്കാന്‍ സാധിക്കുകയൊള്ളുവെന്ന് സി പി എം മുന്‍ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്ര പിള്ള പറഞ്ഞു. രോഗികളുമായും കൂടെയുള്ളവരുമായും രോഗത്തെ കുറിച്ച് ഡോക്ടര്‍മാര്‍ ആശയ വിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ നിയമ പരിഷ്‌ക്കരണം മാത്രമാണ് ആരോഗ്യ രംഗത്തുള്ളവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പരിഹാരമെന്ന് സി എം പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ പറഞ്ഞു. ഇത്തരം അക്രമങ്ങളില്‍ പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കണം. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് നിലവിലുള്ള നിയമത്തില്‍ പരിഷ്‌ക്കരണം കൊണ്ട് വരാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും സി.പി.ജോണ്‍ ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്ത്, ആരെങ്കിലും കൊല്ലപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണുള്ളതെന്ന് ചര്‍ച്ചയില്‍ സംസാരിച്ച ഐ എം എ പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു അഭിപ്രയപ്പെട്ടു. രാജ്യങ്ങള്‍ക്കിടയിലെ യുദ്ധവേളയില്‍ പോലും ആരോഗ്യ മേഘലയെ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഓരോ ദിവസവും ഡോക്ടര്‍മാര്‍ക്കെതിരെ അക്രമമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിനെതിരെ ശക്തമായ നിയമനടപടിയുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന മന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, മുന്‍ ഡി.ജി.പി വിന്‍സണ്‍ എം.പോള്‍, എസ്.ഗോപിനാഥ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് രഘുചന്ദന്‍ നായര്‍, ഫ്രാറ്റ് കണ്‍വീനര്‍ അഡ്വ.പുഞ്ചക്കര രവി, ജോര്‍ജ് സെബാസ്റ്റ്യന്‍, ബേബി മാത്യു സോമത്തീരം, ഡോ.ജോണ്‍ പണിക്കര്‍, ജോജി, ഡോ.ശ്രീജിത്ത്, ഡോ.ശ്രീകുമാര്‍, ഡോ.അനുപമ, ഡോ.സുനിത, സാജന്‍ വെള്ളൂര്‍, ഡോ.യാമിനി, ഡോ.ദേവി, ഡിമ്പിള്‍, ഗോകുല്‍, ഹരികൃഷ്ണന്‍, വി.വി.വിനോദ്കുമാര്‍, എബി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.