ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു. 7 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തിൽ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ പ്രകാരം ആക്‌ടീവ് കേസുകളുടെ പട്ടികയിൽ കേരളമാണ് ഒന്നാമത്.