തൊടുപുഴ: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ട് ഹാളില്‍ നടന്ന ദ്വദിന ശില്‍പശാല അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തില്‍ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്ന ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് അഡ്വ. പി.പി താജുദീന്‍ അറിയിച്ചു.
സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു
