Timely news thodupuzha

logo

ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശില്പശാല സമാപിച്ചു; എൺപത് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ വാർഷിക ശില്പശാല തൊടുപുഴ പെൻഷൻ ഭവനിൽ ലൈബ്രറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ.തിലകൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെയാണ് ശില്പശാല സമാപിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ എൺപത് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി.

സെമിനാറുകൾ, അനുസ്മരണങ്ങൾ, സംവാദങ്ങൾ, പുസ്തക പ്രകാശനങ്ങൾ, കവിയരങ്ങുകൾ എന്നിവയ്ക്ക് പുറമേ അഞ്ച് പ്രൊഫഷണൽ നാടക സമതികളെ പങ്കെടുപ്പിച്ച് നാലാമത് സംസ്ഥാന നാടകോത്സവം, മലബാറിൽ നിന്നും മുത്തപ്പൻ തെയ്യം പങ്കെടുക്കുന്ന തെയ്യം മഹോൽസവം, ഉപസമിതികളിൽ ബാലവേദിയുടെ നേതൃത്വത്തിൽ വനയാത്ര, വനിതാ വേദിയുടെ കുടുംബശ്രീ സംഗമം, യുവജനവേദിയുടെ ഷട്ടിൽ ടൂർണ്ണമെൻ്റ്, വയോജനവേദിയുടെ ആരോഗ്യ പരിപാലന പരിപാടികൾ, കാർഷിക വേദിയുടെ കപ്പ, വാഴ, ജൈവ പച്ചക്കറി കൃഷികൾ, കലാവേദിയുടെ നേതൃത്വത്തിൽ അമച്ചർ നാടക സമിതി രൂപീകരണവും അതോടൊപ്പം തെരുവു നാടകങ്ങളുടെ അവതരണവും 12 വീട്ടുമുറ്റങ്ങളിൽ പ്രതിമാസ പുസ്തക ചർച്ചകളുമടങ്ങിയതാണ് വരും സാമ്പത്തിക വർഷത്തിൽ ലൈബ്രറി നടപ്പാക്കുന്ന സാംസ്കാരിക പരിപാടികൾ. ലൈബ്രറി ജോയിന്റ് സെക്രട്ടറി ജോസ് തോമസ് സ്വാഗതവും, വൈസ് പ്രസിഡന്റ് എ.പി.കാസിൻ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *