Timely news thodupuzha

logo

മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്, നഷ്ടം നമുക്കു മാത്രമാണ്; വിനീത് ശ്രീനിവാസൻ

മലയാള സിനിമാ കുടുംബത്തിൽ പകരം വെക്കാനില്ലാത്ത ഹാസ്യ പ്രതിഭയാണ് അരങ്ങൊഴിഞ്ഞിരിക്കുന്നത്. ഇന്നസെന്റെന്ന ആ മഹാ നടനെക്കുറിച്ചുള്ള ചില കാര്യങ്ങലിലൂടെ നടന്നടുക്കുകയാണ് നടനും സിനിമാ സംവിധായകനും പാട്ടുകാരനുമായ വിനീത് ശ്രീനിവാസൻ.

വിനീതിന്‍റെ അനുസ്മരണ കുറിപ്പ്: ‘എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓർമ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്‍റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്.

എന്‍റെ കുട്ടിക്കാലത്ത്, അച്ഛന്‍റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്’.

Leave a Comment

Your email address will not be published. Required fields are marked *