തിരുവനന്തപുരം: സ്‌ത്രീത്വത്തെ അവഹേളിച്ച കെ സുരേന്ദ്രനെതിരെ ഉചിതമായ നിയമനടപടികൾസ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പത്രസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ സ്‌ത്രീകൾക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ നടത്തിയ ഹീനമായ പദപ്രയോഗം അദ്ദേഹത്തിൻറെ രാഷ്‌ട്രീയ സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ സ്‌ത്രീകൾ അഴിമതി നടത്തി തിന്ന് കൊഴുത്ത് പൂതനകളായി നടക്കുകയാണെന്ന പ്രസ്‌താവന അപലപനീയവും ഒരു രാഷ്‌ട്രീയ നേതാവിന് യോജിക്കാത്തതും ആണ്.