Timely news thodupuzha

logo

കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ; എ.എം.ആരിഫ് എം.പി റെയിൽമന്ത്രിക്ക് നിവേദനം നൽകി

ന്യൂഡൽഹി: കായംകുളം–എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ ഉടൻ പൂർത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ.എം.ആരിഫ് എം.പി റെയിൽമന്ത്രി അശ്വിനി വൈഷ്‌ണവിന് നിവേദനം നൽകി. ആകെ 115 കിലോമീറ്ററാണ്‌ പാത. 45 കിലോമീറ്റർ വരുന്ന കായംകുളം–- അമ്പലപ്പുഴ ഭാഗം കമീഷൻ ചെയ്‌തു.

‍15 കിലോമീറ്റർ വരുന്ന തുറവൂർ– -കുമ്പളം, എട്ടു കിലോമീറ്ററുള്ള കുമ്പളം–- എറണാകുളം പാതകളുടെ ഇരട്ടിപ്പിക്കലിന്‌ റെയിൽവേ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചിട്ടുണ്ട്. 46 കിലോമീറ്റർ വരുന്ന അമ്പലപ്പുഴ-–- തുറവൂർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായാലേ തീരദേശപാതയുടെ പൂർണ പ്രയോജനം ലഭിക്കൂ. ഇതിന്റെ അന്തിമ അനുമതിക്കായി പദ്ധതിരേഖ റെയിൽവേ ബോർഡ്‌ നിതി ആയോഗിൽ സമർപ്പിച്ചിട്ടുണ്ട്‌.

Leave a Comment

Your email address will not be published. Required fields are marked *