രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരേയും കൊള്ളയടിച്ച് നാടുവിടുന്നവരെയും വെള്ളപൂശുന്നതിനും സംരക്ഷിക്കുന്നതിനും പിന്നോക്കകാരെ മറയാക്കരുതെന്ന് കെ.പി.സി.സി ഒ. ബി. സി. ഡിപ്പാർട്ട്മെന്റ്. രാജ്യപുരോഗതിക്ക് വേണ്ടി മണ്ണിലും പണിശാലകളിലും കഠിനാധ്വാനം ചെയ്യുന്ന ഒ.ബി.സിക്കാരെ മറയാക്കുന്നതിൽ നിന്ന് ഇനിയെങ്കിലും ബി.ജെ.പി പിന്തിരിയണം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അദാനിക്ക് നൽകുന്ന നരേന്ദ്ര മോദിയേയും രാജ്യത്തിന്റെ സമ്പത്തുമായി നാടുവിട്ട സവർണരായ ലളിത് മോദിയേയും നീരവ് മോദിയേയും രാഹുൽ ഗാന്ധി തുറന്നു കാട്ടുമ്പോൾ ഒ.ബി.സിയുടെ പേരിൽ അവർക്ക് സംരക്ഷണ കവചം ഒരുക്കുന്നത് കൊള്ളക്കാരെ സംരക്ഷിക്കലാണ്.
പിന്നോക്ക ജനവിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി പദ്ധതികൾ നടപ്പാക്കുകയും നേതാക്കളെ ഉയർത്തി കൊണ്ടുവരുകയും ചെയ്ത പാരമ്പര്യമാണ് കോൺഗ്രസ്സിന്റേത്. പിന്നോക്ക സംവരണമടക്കമുള്ള വിഷയങ്ങളിൽ നിഷേധാത്മക സമീപനം സ്വീകരിക്കുന്ന സംഘ പരിവാർ രാഷ്ട്രീയം എല്ലാവർക്കുമറിയുന്നതാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എമേഴ്സൺ, പി.സാബു, അഡ്വ ഷേണാജി, രാജേഷ് സഹദേവൻ, ബാബു നാസർ, രജനി പ്രദീപ്, സന്തോഷ് പണിക്കർ, പ്രമോദ് റാം ഷബീർ നെടുങ്കണ്ടി, ഡെന്നീസ് ഡിക്കോസ്റ്റ, വില്യം ആലത്തറ, ജിതേഷ് ബൽറാം, മാർവൽ ആന്റണി എന്നിവർ സംസാരിച്ചു.