ഇടുക്കി: ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ. അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമത്തിനെതിരെയുള്ള ഹൈക്കോടതിയുടെ ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം,മൂന്നാർ, ഇടമലക്കുടി, രാജക്കാട്, രാജകുമാരി, വൈസൺമാലി, സേനാപതി, ചിന്നക്കനാൽ, ഉടുമ്പൻചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിക്കുന്നത്. ഇടുക്കി സിങ്കണ്ടത്ത് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. ചിന്നക്കനാലിൽ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു.
അതേസമയം , അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് വിടാനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിദഗ്ധ സമിതി റിപ്പോർട്ടിനു ശേഷം ആനയെ മാറ്റിപാർപ്പിക്കുന്നതിൽ തീരുമാനം എടുക്കാമെന്നും ആനയെ പിടികൂടിയിട്ട് എന്ത് ചെയ്യാമാണെന്നും കോടതി ആരാഞ്ഞു. കൊടുംവനത്തിൽ ആളുകളെ പാർപ്പിച്ചതാണ് പ്രശ്നത്തിന് കാരണമെന്നും കോടതി ചൂണ്ടിക്കാട്ടി.