Timely news thodupuzha

logo

രാഹുൽ ഗാന്ധി നാളെ സൂറത്ത് കോടതിയിൽ അപ്പീൽ നൽകും: നേരിട്ട് ഹാജരാകും

സൂറത്ത്: മാനനഷ്ടക്കേസിലെ നടപടിക്കെതിരെ രാഹുൽ ഗാന്ധി നാളെ സൂറത്ത് കോടതിയിൽ അപ്പീൽ നൽകും. സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി അപ്പീൽ നൽകുമെന്നാണു റിപ്പോർട്ടുകൾ. അപ്പീൽ നൽകാനായി രാഹുലിന് 30 ദിവസമാണ് അനുവദിച്ചിരുന്നത്.

കർണാടകയിൽ 2019 നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണു സൂറത്ത് കോടതി 2 വർഷം തടവ് ശിക്ഷയും 15,000 രൂപ പിഴയും വിധിച്ചത്. ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ പാരതിയിലായിരുന്നു വിധി. വിധിക്കു പിന്നാലെ രാഹുലിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയും കോടതി ജാമ്യം അംഗീകരിക്കുകയും ചെയ്തു.

എന്നാൽ 2 വർഷത്തെ തടവുശിക്ഷ ലഭിച്ചതിനു പിന്നാലെ രാഹുലിനെ ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി. ഇതോടെ രാഹുലിന്‍റെ പാർലമെന്‍റ് അംഗത്വം നഷ്ടമായി. ഭരണഘടനയുടെ 102 (1) ഇ വകുപ്പും ജനപ്രാതിനിധ്യ നിയമം എട്ടാം വകുപ്പും അനുസരിച്ചായിരുന്നു നടപടി. കോടതി വിധി വന്നതുമുതൽ അയോഗ്യത പ്രാബല്യത്തിൽ വന്നുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *