ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,824 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 184 ദിവസങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളിലെ അപേക്ഷിച്ച് 27 ശതമാനത്തിന്‍റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനവുമായി. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 18,389 ആയി. ഡൽഹി, ഹരിയാന, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്യ്തു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,881 ഉം രോഗമുക്തി നിരക്ക് 98.77 ശതമാനവുമായി.