പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പത്തനംതിട്ടയിൽ പോസ്റ്റർ. സഭാ തർക്കം പരിഹരിക്കാന്‍ കൊണ്ടുവന്ന ചർച്ച് ബില്ലിൽ മന്ത്രി മൗനം വെടിയണം എന്നാവശ്യപ്പെട്ടാണ് പോസ്റ്റർ.
പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിൽ ഓശാന ഞായറാഴ്ചയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഓർത്തഡോക്സ് യുവജനം എന്ന പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്.
സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം, ചർച്ച് ബില്ലിൽ പിണറായി വിജയന്‍ നീതി പാലിക്കണമെന്നെല്ലാമാണ് പോസ്റ്ററുകളിലെ ആവശ്യങ്ങൾ. ഇന്നലെ അർദ്ധരാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടതെന്ന് കരുതുന്നു.