കോഴിക്കോട്: ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കത്തിച്ച പ്രതിയുടേതെന്ന് കരുതുന്ന ബാഗ് എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രാേളിയം ഡിപ്പോക്ക് പിറകിൽ റയിൽവേ ട്രാക്കിനരികിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒരു പെട്രോൾ നിറച്ച കുപ്പി, മൊബൈൽ ഫോൺ, ചാർജ്ജർ, സ്‌നാക്‌സ് പാക്കറ്റുകൾ, ജാക്കറ്റ് ,ബനിയൻ, കണ്ണട, മറ്റൊരു ഫോണിൻ്റെ കവർ, നോട്ട് പാഡ്, നോട്ട് ബുക്ക്, പേന, കഴിച്ചതിൻ്റെ ബാക്കി ചപ്പാത്തിയടങ്ങുന്ന ഫ്ളാസ്‌ക്, തുടങ്ങിയവ റെയിൽവെ പൊലീസ് കണ്ടെടുത്തു. വിരലടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും പിശോധന നടത്തി.
നായ റെയിൽവേ സ്റ്റേഷൻ വരെ മണത്തു ചെന്നുനിന്നു. ഇതരസംസ്ഥാനത്ത് നിന്നുള്ളയാളാണ് പ്രതിയെന്നാണ് സൂചന. തിരുവനന്തപുരത്തെ ചില സ്ഥലപ്പേരുകളാണ് നോട്ട് പാഡിൽ ഉണ്ടായിരുന്നത്. നോട്ട് ബുക്കിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി ചില ഫർണീച്ചർ സ്കെച്ചുകളും. ഭക്ഷണരീതിയെക്കുറിച്ചും മറ്റുമുള്ള ദിനചര്യകൾ എങ്ങനെ വേണം തുടങ്ങിയ കാര്യങ്ങളാണ് ബുക്കിൽ എഴുതിയിട്ടുള്ളത്.