Timely news thodupuzha

logo

2022-23 സാമ്പത്തിക വർഷവും കൊല്ലം മീറ്റർ കമ്പനിക്ക്‌ മികച്ച നേട്ടം

കൊല്ലം: ഇരുപത്തിയഞ്ച്‌ കോടിയുടെ വിറ്റുവരവ്‌ നടത്തി 2022-23 സാമ്പത്തിക വർഷവും കൊല്ലം മീറ്റർ കമ്പനിക്ക്‌ മികച്ച നേട്ടം. സംസ്ഥാന സർക്കാരിന്റെ കരുതലിൽ യുണൈറ്റഡ്‌ ഇലക്‌ട്രിക്കൽ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ മാനേജ്‌മെന്റ്‌ നടത്തിയ മികവുറ്റ പ്രവർത്തനമാണ്‌ തുടർച്ചയായ വളർച്ചാപുരോഗതിക്കു പിന്നിൽ. ഏഴുവർഷം മുമ്പ്‌ യുഡിഎഫ്‌ സർക്കാർ അധികാരം ഒഴിയുമ്പോൾ തകർന്നടിഞ്ഞ പൊതുമേഖലാ സ്ഥാപനമായിരുന്നു മീറ്റർ കമ്പനി.

യു.ഡി.എഫ്‌ കാലത്ത്‌ വിറ്റുവരവ്‌ 3.75 കോടി രൂപ മാത്രമായിരുന്നു. പിണറായി സർക്കാരിന്റെയും വ്യവസായവകുപ്പിന്റെയും തുടർച്ചയായ ഇടപെടലിൽ കമ്പനി കുതിച്ചുയർന്നു. 2018–-19 കാലത്ത്‌ 33 കോടി രൂപയുടെ വിറ്റുവരവുണ്ടായി. പിന്നീട്‌ ഒരുഘട്ടത്തിലും വിറ്റുവരവ്‌ 25 കോടിക്ക്‌ താഴേക്കു പോയിട്ടില്ല.

എയർബ്രേക്ക്‌ സ്വിച്ചിനായുള്ള (എ.ബി സ്വിച്ച്‌) കെഎസ്‌ഇബി ടെൻഡർ 2022–-23 വർഷം ലഭിച്ചിരുന്നെങ്കിൽ വരുമാനം ഇനിയും വർധിക്കുമായിരുന്നുവെന്ന്‌ ചെയർമാൻ ബിനോയ്‌ ജോസഫ്‌, മാനേജിങ്‌ ഡയറക്ടർ എസ്‌ ആർ വിനയകുമാർ എന്നിവർ പറഞ്ഞു. മൾട്ടി ജറ്റ്‌ വാട്ടർ മീറ്റർ, സ്‌മാർട്ട്‌ വാട്ടർ മീറ്റർ, വെഹിക്കിൾ ട്രാക്കിങ്‌ സിസ്റ്റം, എനർജി മീറ്റർ തുടങ്ങിയവയും മീറ്റർ കമ്പനിയുടെ ഉൽപ്പന്നങ്ങളാണ്‌.

Leave a Comment

Your email address will not be published. Required fields are marked *