കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ആദ്യമായി 45,000ൽ എത്തി. അന്താരാഷ്ട്ര സ്വർണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും സ്വർണവില ഉയരാന്‍ കാരണമായത്. ഇന്ന് പവന് 760 രൂപ വർദ്ധിച്ചാണ് സ്വർണവില റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഗ്രാമിന് 95 രൂപ വർദ്ധിച്ച് 5,625 രൂപയായി.