തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നു ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണു തീരുമാനം. മരണപ്പെട്ട കെ പി നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്ക് / കുടുംബത്തിനാണ് തുക നൽകുക.