Timely news thodupuzha

logo

പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം

ഡി.പി.സിയിൽ പെരുവന്താനം ഗ്രാമപഞ്ചായത്തിനെതിരെ രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം. പെരുവന്താനം സ്വദേശിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെട്ട അംഗങ്ങൾ പഞ്ചായത്തിന്റെ പ്രോജക്ടുകളുടെ അംഗീകാരം ഇല്ലാതാക്കുന്നതിന് കൂട്ടുനിന്നതായി പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോമിന സജി ആരോപിച്ചു.

പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതികൾക്ക് ഡി പി സിയിൽ അംഗീകാരം നൽകാത്തതിനെതിരെ പഞ്ചായത്ത് അംഗങ്ങൾ പ്രതിഷേധിച്ചു. 2021-ൽ ഉരുൾപൊട്ടലുകളിലൂടെ പന്ത്രണ്ടോളം വാർഡുകൾക്ക് വലിയതോതിൽ നാശനഷ്ടമുണ്ടായ പഞ്ചായത്ത് ആണ് പെരുവന്താനം. പഞ്ചായത്തിൽ ഗ്രാമങ്ങളിലേക്ക് വാഹന സർവീസുകൾ ഇതുവരെയും പൂർണമായ തോതിൽ പുനർ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് റോഡുകൾ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് പഞ്ചായത്ത് ഭരണസമിതി റോഡ് ഫണ്ട്‌ ഉപയോഗിച്ച് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതികൾ രൂപീകരിച്ചത്. ഇതിനെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതിപക്ഷഅംഗങ്ങൾ നൽകിയ പരാതിയിന്മേൽ നിയമത്തെ പോലും മറികടന്നു കൊണ്ട് ഡി പി സി നിലപാട് സ്വീകരിച്ചു. പെരുവന്താനം സ്വദേശി കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ഗ്രാമപഞ്ചായത്തിലെ വികസനങ്ങൾക്കെതിരെ നിന്നതായാണ് പ്രസിഡണ്ട് വ്യക്തമാക്കുന്നത്.

ഇതോടെ പഞ്ചായത്ത് പ്ലാൻ ചെയ്ത 180 ഓളം പദ്ധതികൾ അവതാളത്തിലായി. മരുന്നുകൾ ഉൾപ്പെടെയുള്ള അടിയന്തിര പ്രൊജക്റ്റുകൾക്ക് പോലും ഡിപിസി അംഗീകാരം നൽകാൻ തയ്യാറാകാത്ത നടപടിയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോമിന സജിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി പുല്ലാട്ട്, ഗ്രാമപഞ്ചായത്തംഗം എബിൻ കുഴിവേലി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *