Timely news thodupuzha

logo

ഫ്രഞ്ച് പ്രസിഡന്റും യൂറോപ്യൻ കമ്മീഷൻ മേധാവിയും ഇന്ന് ചൈനയിലെത്തും

ഫ്രഞ്ച് പ്രസിഡന്റും യൂറോപ്യൻ കമ്മീഷൻ മേധാവിയും ബുധനാഴ്ച ബീജിംഗിലേക്ക് പറന്നു, വ്യാഴാഴ്ച ഇരുവരെയും ചൈനീസ് പ്രസിഡന്റ് സ്വാഗതം ചെയ്യും. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും അടുത്ത മാസങ്ങളിൽ സന്ദർശനം നടത്താനിരിക്കെയാണ് യൂറോപ്യൻ നേതാക്കളുടെ ഈ സംയുക്ത നീക്കം. ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ മിസ്റ്റർ മാക്രോണും മിസ് വോൺ ഡെർ ലെയനും ചേർന്ന് മിസ്റ്റർ സിയെ സമ്മർദ്ദം ചെലുത്തും. അതേസമയം യൂറോപ്യൻ യൂണിയൻ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള വർദ്ധിച്ചുവരുന്ന വ്യാപാര ബന്ധത്തെ മികച്ചതാക്കും.

യൂറോപ്യൻ അധികരികൾ ചൈനയിൽ ഒരു ടാഗ് ടീമായി പ്രവർത്തിക്കുവാനാണ് സാധ്യത. വ്‌ളാഡിമിർ പുടിനുമായി ഇടപഴകാനുള്ള അവസരം അവർ നന്നായി വിനിയോ​ഗിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ചൈനീസ് നിർദ്ദേശങ്ങൾ സ്വീകരിക്കുമെന്ന് എലിസി പാലസ് വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ശക്തമായ ബന്ധവും നാറ്റോയുടെ സ്വര പിന്തുണയും കാരണം മിസ് വോൺ ഡെർ ലെയനോട് ചിലർക്ക് എതിർപ്പുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *