ഇടുക്കി: പൊലീസ് യൂണിഫോമിൽ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഇടുക്കി ശാന്തൻ പാറ സ്റ്റേഷനിലെ എസ്ഐ കെപി ഷാജിയുടെ നൃത്തത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയ്ക്കു ശേഷം സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ശാന്തൻപാറ സ്റ്റേഷൻ പരിതിയിലെ പൂപ്പാറ ടൗണിലുള്ള മാരിയമ്മൻ കോവിലിൽ ക്രമസമാധാന ചുമതലക്കായി എത്തിയതായിരുന്നു എസ്ഐയും സംഘവും. ഇതിനിടയിലാണ് ‘ മാരിയമ്മ …. കാളിയമ്മ ‘ എന്ന തമിഴ് ഗാനം കേട്ട എസ്ഐ നൃത്തം ചെയ്യാൻ തുടങ്ങിയത്. ഇതിനിടെ ഏതാനും പേര്‍ നൃത്തം മൊബൈലില്‍ വീഡിയോ പിടിക്കുകയും ചെയ്തു. ഇതാണ് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.