Timely news thodupuzha

logo

ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്ന് ബിജെപി; അനിൽ ആന്‍റണിയെന്ന് സൂചന

ന്യൂഡൽഹി: അനിൽ ആന്‍റണി ബിജെപിയിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവായ ഏ കെ ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി. ഇന്ന് മൂന്നുമണിക്ക് ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആ വ്യക്തി അനിൽ ആന്‍റണിയാണെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്‍റണി തയ്യാറാ‍യിട്ടില്ല.

ബിബിസി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാടായിരുന്നു അനിൽ ആന്‍റണിക്ക്. ഇതോടെ കോൺഗ്രസുമായി വാക് പോരുകൾ ഉണ്ടായിരുന്നു. കൂടാതെ രാഹുലിനെതിരെ രൂക്ഷമായ പ്രതികരണവും അനിൽ നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *