Timely news thodupuzha

logo

ഹൈറേഞ്ചിലെ വിവിധ ദേവലയങ്ങളിൽ ദുഃഖ വെള്ളി ആചാരണം നടന്നു

കട്ടപ്പന: യേശു ക്രിസ്തുവിന്റെ പീഢാ സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കി ഹൈറേഞ്ചിലെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പീഢാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണവും നടന്നു. വിവിധ തീർത്ഥാടന കേന്ദ്രങ്ങളിൽ ആയിരങ്ങൾ കുരിശിന്റെ വഴി ചൊല്ലി മല കയറി. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ ദേവലയത്തിൽ നടന്ന ദുഃഖ വെള്ളി ആചാരണത്തിനും തിരുകർമ്മങ്ങൾക്കും ഫോറോനാ വികാരി ഫാ. ജോസ് മാത്യു പറപ്പള്ളി മുഖ്യ കാർമികത്യം വഹിച്ചു. അൽത്താരായിൽ ഊറാലയിട്ട മാർത്തോമാ മരകുരിശു സ്‌ഥാപിച്ചാണ് ദുഃഖവെള്ളി തിരുകർമങ്ങൾ നടന്നത്. തുടർന്ന് ദേവാലയത്തിൽ പീഡാനുഭവ വായനയും സ്ലീഹാചുംബനവും നടന്നു. ബിബിൻ മുണ്ടാട്ടു ചുണ്ടയിൽ ദുഃഖ വെള്ളി സന്ദേശം നൽകി.

ഉച്ചകഴിഞ്ഞു മുന്നിന് കട്ടപ്പന ടൗണിലേക്ക് പരിഹാര പ്രദിഷിണവും കുരിശിന്റെ വഴിയും നടന്നു. ദുഃഖവെള്ളി പ്രമാണിച്ചു ജില്ലയിലെ പ്രധാന തീർത്ഥാടക കേന്ദ്രങ്ങളായ തുമ്പച്ചി മല, വാഗമൺ കുരിശുമല, ഏഴുകുംവയൽ കുരിശുമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരങ്ങൾ കുരിശിന്റെ വഴി ചൊല്ലി മലകയറി എത്തി.

Leave a Comment

Your email address will not be published. Required fields are marked *