കണ്ണൂര്‍: ലൈഫ് മിഷനിൽ നിര്‍മ്മിച്ച ഭവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് പദ്ധതിക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചതെന്നും 14 ലക്ഷം പേരാണ് പദ്ധതിയിലുടെ സ്വന്തം വീടിനര്‍ഹരായതെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
മുഖ്യമന്ത്രി കണ്ണൂര്‍ കടമ്പൂരിലെ 44 ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറി. തുടർന്ന് റംലത്തെന്ന യുവതിയുടെ ഫ്‌ളാറ്റില്‍ നടന്ന പാലുകാച്ചല്‍ ചടങ്ങിലും പങ്കെടുത്തു.
കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലുമാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം നിര്‍മ്മിച്ച ഭവനസമുച്ചയങ്ങള്‍ ഇന്ന് കൈമാറിയത്.
മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ.ഞ്ചുറാണി എന്നിവർ പുനലൂരിലും മന്ത്രി വി.എന്‍.വാസവൻ കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരില്‍ മന്ത്രി റോഷി അഗസ്റ്റിനും താക്കോല്‍ കൈമാറി. പദ്ധതിയിലൂടെ 174 കുടുംബങ്ങള്‍ക്കാണ് ഇന്ന് വീട് സ്വന്തമായത്.