വാഷിങ്ടൺ: രഹസ്യ രേഖകൾ സൂക്ഷിച്ചിരുന്ന പെന്‍റഗണിലെ ക്ലാസിഫൈഡ് ഡോക്യുമെന്‍റുകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമെരിക്ക. യുക്രൈനിലെ റഷ്യൻ അധിനിവേശവും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്.
ഈ ചോർച്ചയിൽ മറ്റു രാജ്യങ്ങളുടെ പങ്കും അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ പിന്നിൽ അമെരിക്കയിൽ തന്നെയാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും രാജ്യം അറിയിച്ചു. അമെരിക്കയുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖകളാണ് പുറത്തുവന്നതിൽ ഏറിയ പങ്കും, എന്നതിനാൽ യു.എസ് ലീക്കെന്ന രീതിലൂന്നിയുള്ള അന്വേഷണമാകും നടക്കുന്നതെന്ന് പെന്‍റഗണിലെ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ മൽറോയ് വ്യക്തമാക്കി.