Timely news thodupuzha

logo

മു​സി​രി​സ് ബി​നാ​ലെ; വൈ​കി​ട്ട് ഏ​ഴി​ന് സ​മാ​പന സ​മ്മേ​ള​നം

കൊ​ച്ചി: മു​സി​രി​സ് ബി​നാ​ലെ​യു​ടെ അ​ഞ്ചാം പ​തി​പ്പ് ഇ​ന്ന് സ​മാ​പിക്കും. ദ​ര്‍ബാ​ര്‍ ഹാ​ള്‍ ഗ്രൗ​ണ്ടി​ല്‍ വൈ​കി​ട്ട് ഏ​ഴി​ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സാം​സ്‌​കാ​രി​ക, യു​വ​ജ​ന​കാ​ര്യ, ഫി​ഷ​റി​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ഞ്ചാം പ​തി​പ്പി​ന്‍റെ ക്യൂ​റേ​റ്റ​ര്‍ ഷു​ബി​ഗി റാ​വു​വി​നെ ച​ട​ങ്ങി​ല്‍ വച്ച് മ​ന്ത്രി പി.​രാ​ജീ​വ് ആ​ദ​രി​ക്കും.

പ്ര​ദ​ര്‍ശ​ന​ത്തി​ന്‍റെ ക്യൂ​റേ​റ്റ​ര്‍മാ​രാ​യ ജി​ജി സ്‌​ക​റി​യ, പി.​എ​സ്.​ജ​ല​ജ, രാ​ധ ഗോ​മ​തി എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും. 109 ദിവസം നീണ്ട പ്രദർശനത്തിനാണു സമാപനമാകുന്നത്. കൊ​ച്ചി മേ​യ​ര്‍ എം.​അ​നി​ല്‍കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍ എം​പി, ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റി ബോ​ണി തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ബി​നാ​ലെ ഷോ​ര്‍ട്ട് ഗൈ​ഡ് കൈ​മാ​റ്റം നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ.​രാ​ജ​ന്‍, മു​ന്‍മ​ന്ത്രി എം.​എ.​ബേ​ബി എ​ന്നി​വ​ര്‍ സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കും.

സ​മാ​പ​ന​ദി​ന​മാ​യ ഇ​ന്നു പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വൈ​കി​ട്ട് അ​ഞ്ചി​ന് പ്ര​ദ​ര്‍ശ​ന വേ​ദി​ക​ളി​ൽ പ്ര​വേ​ശ​നം അ​വ​സാ​നി​ക്കും. ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബോ​സ് കൃ​ഷ്ണ​മാ​ചാ​രി, ബി​നാ​ലെ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ പാ​ര്‍ട്ട്ണ​ര്‍ഷി​പ്സ് ആ​ന്‍ഡ് പ്രോ​ഗ്രാം​സി​ന്‍റെ ഡോ. ​ശ്വേ​ത​ല്‍ പ​ട്ടേ​ല്‍, സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ ഡ​ല്‍ഹി​യി​ലെ പ്ര​തി​നി​ധി പ്രൊ​ഫ. കെ.​വി.​തോ​മ​സ്, എം​എ​ല്‍എ​മാ​രാ​യ കെ.​ജെ.​മാ​ക്സി, കെ.​ബാ​ബു, കെ.​എ​ന്‍.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, ടി.​ജെ.​വി​നോ​ദ്, കോ​ര്‍പ്പ​റേ​ഷ​ന്‍ കൗ​ണ്‍സി​ല​ര്‍ പ​ദ്മ​ജ എ​സ്.​മേ​നോ​ന്‍, ടൂ​റി​സം അ​ഡീ​ഷ​ണ​ല്‍ പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്.​ശ്രീ​നി​വാ​സ്, ടൂ​റി​സം ഡ​യ​റ​ക്‌​റ്റ​ര്‍ പി.​ബി.​നൂ​ഹ് എന്നിവർ പ​ങ്കെ​ടു​ക്കും. തു​ട​ര്‍ന്ന് പി​ന്ന​ണി ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ്രൊ​ജ​ക്റ്റ് മ​ല​ബാ​റി​ക്ക​സ് സം​ഗീ​ത വി​രു​ന്ന് അ​ര​ങ്ങേ​റും.​

Leave a Comment

Your email address will not be published. Required fields are marked *