കൊല്ലം: കഴിഞ്ഞ വ്യാഴാഴ്ച്ച കൊട്ടിയത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊട്ടിയം പൊലീസിന്റെ പിടിയിലായി. തഴുത്തല സ്വദേശി ഷിജാസിനെയാണ് അറസ്റ്റും ചെയ്തത്. അയത്തിൽ സ്വദേശി ഷാ സലീമിന്റെ ഉടമസ്ഥതയിലുള്ള തഴുത്തല കാവുവിള എസ്എൻ കാഷ്യു ഫാക്ടറിയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ എട്ടുപേർ സ്ത്രീ തൊഴിലാളികളെ കയ്യേറ്റം ചെയ്യുകയും കശുവണ്ടിപ്പരിപ്പും ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.
ഫാക്ടറിയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. മേശകളും ജനാലകളും സി.സി.ടി.വി ക്യാമറകളുമൊക്കെ അക്രമികൾ അടിച്ചു തകർത്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം പൊലീസും പ്രതികളുമായും തര്‍ക്കമുണ്ടായി. മറ്റ് ഏഴ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.